വിവിധ യാതനകളിലൂടെ കടന്നുപോകുന്നവര്‍ക്ക് പാപ്പായുടെ സാന്ത്വനം 

സെയിന്റ് വിന്‍സെന്റ്  ഗ്രെനഡയിന്‍ ദ്വീപുകളിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനം മൂലം യാതനകള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളോടുള്ള തന്റെ സാമീപ്യം പാപ്പാ ത്രികാല പ്രാര്‍ത്ഥനാവേളയില്‍ അറിയിച്ചു. ഈ അഗ്നിപര്‍വ്വത സ്‌ഫോടനം വലിയ നാശനഷ്ടങ്ങളും ക്ലേശങ്ങളും വിതച്ചിരിക്കയാണെന്ന് അനുസ്മരിച്ച പാപ്പാ, എല്ലാവര്‍ക്കും തന്റെ പ്രാര്‍ത്ഥന ഉറപ്പു നല്‍കി.

അതുപോലെ തന്നെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ ഒരു കോവിഡ് ആശുപത്രിയില്‍ എണ്‍പതോളം പേരുടെ ജീവന്‍ അപഹരിച്ച അഗ്നിബാധ ദുരന്തത്തില്‍ പാപ്പാ ദുഃഖം രേഖപ്പെടുത്തുകയും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും തന്റെ സാമീപ്യം ഉറപ്പു നല്‍കുകയും ചെയ്തു.

മദ്ധ്യധരണ്യാഴിയില്‍ അഭയാര്‍ത്ഥികളുടെ കപ്പല്‍ മുങ്ങുകയും അനേകര്‍ മരണമടയുകയും ചെയ്ത ആവര്‍ത്തിത ദുരന്തത്തിലും പാപ്പാ അഗാധമായ ഖേദം പ്രകടിപ്പിച്ചു. 130 കുടിയേറ്റക്കാരാണ് മരണമടഞ്ഞതെന്നും രണ്ടു ദിവസം മുഴുവനും സഹായഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ക്ക് യാതൊരു സഹായവും ലഭിച്ചില്ലെന്നും പാപ്പാ വേദനയോടെ അനുസ്മരിച്ചു. കുടിയേറ്റക്കാര്‍ മുങ്ങിമരിക്കുന്ന ദുരന്തപരമ്പരയില്‍ ഇപ്പോള്‍ സംഭവിച്ച ഈ അപകടം ചിന്തോദ്ദീപകമാണെന്നും ഇത് ലജ്ജാകരമായ ഒരു നിമിഷമാണെന്നും പാപ്പാ പറഞ്ഞു.

നാടകീയമായി ഇത്തരം യാത്രയ്ക്കിടയില്‍ അപമൃത്യുവിന് ഇരകളാകുന്ന അനേകം സഹോദരീ-സഹോദരങ്ങള്‍ക്കായും സഹായിക്കാന്‍ കഴിയുമായിരുന്നിട്ടും അത് ചെയ്യാതെ മുഖം തിരിക്കാന്‍ ശ്രമിക്കുന്നവരുടെ മനസ്സു തെളിയുന്നതിനുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.