പരിശുദ്ധാത്മാവിനെ തങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് മാര്‍പാപ്പ

പല ക്രൈസ്തവരും പരിശുദ്ധാത്മാവിനെ തങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഹൃദയത്തില്‍ ‘ആഡംബര തടവുകാരനായി’ അടച്ചിട്ടിരിക്കുകയാണെന്ന് മാര്‍പാപ്പ. എല്ലാം അറിയാവുന്ന, എല്ലാം പ്രവര്‍ത്തിക്കുന്ന എല്ലാം ഓര്‍മ്മിപ്പിക്കുന്ന പരിശുദ്ധാത്മാവിനെ നമ്മെ മുമ്പോട്ടു നയിക്കാന്‍ അനുവദിക്കാതെ ഹൃദയത്തില്‍ അടച്ചുപൂട്ടരുതെന്നും മാര്‍പാപ്പ പറഞ്ഞു.

പരിശുദ്ധാത്മാവാണ് സഭയെ മുമ്പോട്ട് നയിക്കുന്നത്. പരിശുദ്ധാത്മാവാണ് സഭയിലും നമ്മുടെ ഹൃദയങ്ങളിലും പ്രവര്‍ത്തിക്കുന്നത്. ക്രൈസ്തവ ജീവിതമെന്നാല്‍ ധാര്‍മ്മികമായ ജീവിതം നയിക്കുക എന്നതല്ല. അത് യേശുക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന്റെ ജീവിതമാണ്. പരിശുദ്ധാത്മാവാണ് ദൈവത്തെ ആരാധിക്കാനും പ്രാര്‍ത്ഥിക്കാനും പ്രചോദിപ്പിക്കുന്നത്. പിതാവിനെ കാണാനും ‘പിതാവെന്ന്’ വിളിക്കാന്‍ പഠിപ്പിക്കുന്നും പരിശുദ്ധാത്മാവാണ്; പെന്തക്കുസ്താ ദിനത്തില്‍ ആത്മാവിനായി ഹൃദയങ്ങള്‍ തുറന്നുകൊടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പാ പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.