മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രാര്‍ത്ഥനയുടെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി മാര്‍പാപ്പ

തങ്ങള്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ പഠിച്ച പ്രാര്‍ത്ഥനകള്‍, ദേവാലയം മന്ത്രണങ്ങളാല്‍ മുഖരിതമാകത്തക്കവിധം ഒരുപക്ഷേ തങ്ങളുടെ കേള്‍വിക്കുറവു മൂലമായിരിക്കാം. പാതിശബ്ദത്തില്‍ ചൊല്ലുന്ന വൃദ്ധജനത്തിന്റെ വിനയം നമുക്കെല്ലാവര്‍ക്കും ഉണ്ടാകണമെന്ന് മാര്‍പാപ്പ. കാരണം ആ പ്രാര്‍ത്ഥന നിശബ്ദതയ്ക്ക് ഭംഗം വരുത്തുന്നില്ലെന്നും മറിച്ച് ഒരിക്കലും വീഴ്ച വരുത്താതെ ജീവിതകാലം മുഴുവന്‍ അഭ്യസിച്ച പ്രാര്‍ത്ഥിക്കുക എന്ന കടമയോടുള്ള വിശ്വസ്തതയ്ക്ക് സാക്ഷ്യം വഹിക്കുകയണ് ചെയ്യുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഈ എളിയ പ്രാര്‍ത്ഥനകളാല്‍ ഈ അപേക്ഷകര്‍ പലപ്പോഴും ഇടവകകളുടെ മഹാ മദ്ധ്യസ്ഥരുമായിത്തീരുന്നു. കൂടുതല്‍ ആളുകള്‍ക്ക് തണലേകുന്നതിന് വര്‍ഷം തോറും ശാഖകള്‍ വിശാലമായി വിരിക്കുന്ന ഓക്കുമരങ്ങള്‍ പോലെയാണാവര്‍. അവര്‍ ചൊല്ലിയ പ്രാര്‍ത്ഥനകളോട് അവരുടെ ഹൃദയം എപ്പോള്‍, എത്രമാത്രം ഐക്യപ്പെട്ടിരുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ: തീര്‍ച്ചയായും ഈ ആളുകള്‍ക്കും രാത്രികളെയും ശൂന്യതയുടെ നിമിഷങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഒരാള്‍ക്ക് എപ്പോഴും വാചികപ്രാര്‍ത്ഥനയോട് വിശ്വസ്തത പുലര്‍ത്താനാകും. പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വിവരിക്കവേ പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.