ഉത്ഥിതനിലുള്ള വിശ്വാസം ഈ പ്രതിസന്ധികാലത്തെ മറികടക്കാന്‍ സഹായിക്കുമെന്ന് മാര്‍പാപ്പ

കൊറോണാ മഹാമാരിയുടെ നടുവില്‍ നട്ടംതിരിയുന്ന ലോകജനതയെ ഉത്ഥിതന്റെ സന്ദേശത്താല്‍ സധൈര്യരാക്കി ഫ്രാന്‍സിസ് പാപ്പ. മരണത്തെ തോല്‍പ്പിച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസം ഈ ദാരുണ ദിനങ്ങളെ മറികടക്കാന്‍ നമ്മെ സഹായിക്കുമെന്ന് പാപ്പാ പറഞ്ഞു.

മഹാമാരിയില്‍ മരണമടഞ്ഞവരെയോര്‍ത്ത് വിലപിക്കുന്ന കുടുംബങ്ങളോടുള്ള തന്റെ ആത്മീയ സാമീപ്യവും പാപ്പ അറിയിച്ചു: ‘വിടപറയാന്‍ കഴിയാതെ വിടവാങ്ങുന്നവരും ഭൂമിയില്‍ അവശേഷിക്കുന്നവരും വലിയ വേദനയാണ്. മരണത്തെ ജയിച്ചവനാണ് ക്രിസ്തു. അതിനാല്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസം ഈ ദാരുണമായ നിമിഷങ്ങളെ മറികടക്കാന്‍ നമ്മെ സഹായിക്കും. പ്രത്യാശ നമ്മുക്ക് കരുത്തു പകരും.’

യുവജനത്തെയും വയോജനത്തെയും ആരോഗ്യപ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും പുരോഹിതരെയും പാവപ്പെട്ടവരെയും പണക്കാരെയും എന്നല്ല സര്‍വരെയും മഹാമാരി ഒരുപോലെ ബാധിച്ച കാര്യം ഓര്‍മിപ്പിച്ച അദ്ദേഹം, മഹാമാരിയെയും അതുമൂലമുണ്ടാകുന്ന പ്രതിസന്ധികളെയും മറികടക്കാന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും ഉദ്ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.