
ഒരു ജനതയ്ക്കും ഒരു സാമൂഹ്യസംഘടനയ്ക്കും തനിച്ച് സമാധാനം നേടിയെടുക്കാനാകില്ലെന്ന് മാര്‍പാപ്പ. അന്താരാഷ്ട്ര ബഹുമുഖ ദിനവും സമാധാനത്തിനായുള്ള നയതന്ത്രദിനവും ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെട്ട ഏപ്രില്‍ 24-ന് ‘സമാധാനത്തിനായുള്ള നയതന്ത്രം’ എന്നീ ഹാഷ്ടാഗുകളോടു കൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
“സംഘര്‍ഷങ്ങള്‍ എങ്ങനെ തടയാം? ഒരു ജനതയ്ക്കും ഒരു സാമൂഹ്യവിഭാഗത്തിനും ഒറ്റയ്ക്ക് സമാധാനവും സമൃദ്ധിയും സുരക്ഷിതത്വവും സന്തോഷവും നേടിയെടുക്കാനാകില്ല. ഒരേ തോണിയില്‍ തുഴയുന്ന ആഗോളസമൂഹമാണ് നമ്മള് എന്ന അവബോധമാണ് ഈ മഹാമാരി നല്കുന്ന പാഠം. ജീവന് ദാനം ചെയ്യുക വഴി മാത്രമേ അത് നേടാന്‍ നമുക്കു സാധിക്കുകയുള്ളൂ. സന്തോഷത്തോടേയും തുറവോടേയും നന്മയോടേയും ഒരാള്‍ സ്വയം സുവിശേഷത്തിനും സഹോദരീ സഹോദരന്മാര്‍ക്കുമായി നല്‍കുമ്പോഴാണ് ജീവിതത്തില്‍ പൂര്‍ണ്ണതയും ആനന്ദവും കണ്ടെത്താനാവുക” – പാപ്പാ പറഞ്ഞു.