ജീവന്റെ ഏറ്റവും ചെറിയ കണിക പോലും സംരക്ഷിക്കപ്പെടണം എന്ന് മാര്‍പാപ്പ

മനുഷ്യജീവന്റെ ഉപയുക്തതയല്ല അന്തസ്സാണ് പ്രധാനപ്പെട്ടത് എന്ന് ഫ്രാന്‍സിസ് പാപ്പാ. ജീവന്റെ ഏറ്റവും ചെറിയ കണിക പോലും സംരക്ഷിക്കപ്പെടണം എന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

‘മനുഷ്യജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാര്‍ത്ഥത്തില്‍ സംസ്‌കൃത സമൂഹം’ – പാപ്പാ പറഞ്ഞു. ഇന്നത്തെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍ വിലമതിക്കപ്പെടുന്നത് കാര്യക്ഷമതയുടെ അടിസ്ഥാനത്തിലാണ്. പലരെയും അനര്‍ഹരായി തള്ളിക്കളയുന്ന സമൂഹമാണിത് – പാപ്പാ കുറ്റപ്പെടുത്തി.

മനുഷ്യജീവന്റെ അന്തസ്സിനോടുള്ള ബഹുമാനത്താല്‍ ആരെയും നാം ഉപേക്ഷിക്കരുതെന്ന സന്ദേശവും പാപ്പാ നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.