മുന്നോട്ട് പോയി ജീവിതം പുതുക്കിപ്പണിയൂ! പ്രയാസങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയവരോട് ഫ്രാന്‍സിസ് പാപ്പാ

ജീവിതത്തില്‍ ഏറെ പ്രയാസങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയവരോട് ഫ്രാന്‍സിസ് പാപ്പായ്ക്ക് പറയാനുള്ളത് ഇതാണ്: മുന്നോട്ട് പോയി ജീവിതം പുതുക്കിപ്പണിയൂ! “പലപ്പോഴും തകര്‍ച്ചയില്‍ ജീവിച്ച് നാം ശീലിച്ചുപോകാറുണ്ട്. ജീവിതം തകര്‍ന്നുകഴിയുമ്പോള്‍ അതേ അവസ്ഥയോട് സമരസപ്പെട്ട് അങ്ങനെ തന്നെ കഴിയുന്നു. എന്നാല്‍ നാം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ജീവിതം പുതുക്കിപ്പണിയുകയും വേണം” – പാപ്പാ പറഞ്ഞു.

എസ്രായുടെ പുസ്തകത്തില്‍, തകര്‍ന്നുപോയ ജറുസലേം ദേവാലയം പുതുക്കിപ്പണിയുന്ന ചരിത്രം വിവരിക്കുന്നുണ്ടെന്നും അതിനുവേണ്ടി യഹൂദര്‍ സഹിച്ച സഹനങ്ങളും പാപ്പാ ഓര്‍മ്മപ്പെടുത്തി. ജീവിതം പുതുക്കിപ്പണിയല്‍ ഒരു കൃപയാണ്. അര്‍ഹതക്ക് ഉപരിയായുള്ള കൃപയാണത്. നമ്മുടെ അദ്ധ്വാനവും പോരാട്ടവും കൊണ്ട് നാം ഈ കൃപയെ യാഥാര്‍ത്ഥ്യമാക്കണം.

“യേശു പോലും തകര്‍ന്ന് ഒന്നുമില്ലായ്മയിലേക്കു നിപതിച്ച വ്യക്തിയാണ്. എന്നാല്‍ അവിടുന്ന് ദൈവശക്തിയാല്‍ ഉയിര്‍ത്തെഴുന്നേറ്റു. ദൈവം നമ്മോടൊപ്പമുണ്ട്. ഇതാണ് വീണ്ടും പുതുക്കിപ്പണിയാന്‍ നമ്മുടെ പ്രത്യാശ” – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.