ലെബനന്‍ സന്ദര്‍ശത്തിനുള്ള ആഗ്രഹം വെളിപ്പെടുത്തി മാര്‍പാപ്പ

രാഷ്ട്രീയപരമായും സാമ്പത്തികപരമായും സാമൂഹികപരമായും ആരോഗ്യപരമായും ബുദ്ധിമുട്ടുകളിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്ന ലെബനന്‍ സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി പാപ്പാ വെളിപ്പെടുത്തി. ഇറാക്ക് സന്ദര്‍ശനത്തിനുശേഷമുള്ള മടക്കയാത്രയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

സെപ്റ്റംബറില്‍ ഹംഗറിയില്‍ വച്ചു നടക്കുന്ന അന്താരാഷ്ട ദിവ്യകാരുണ്യ സമ്മേളനത്തിനുശേഷം താന്‍ നടത്താനാഗ്രഹിക്കുന്ന സന്ദര്‍ശനം ലബനനിലേയ്ക്കാണെന്നും കാരണം ലബനന്‍ ഇപ്പോള്‍ ഏറെ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ലെബനനിലെ മതനേതാക്കളുമായി കത്തുകളിലൂടെ താന്‍ സംസാരിച്ചിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.