എങ്ങനെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ദിനചര്യ?

വി. പത്രോസിന്റെ പിന്‍ഗാമിയായി, കത്തോലിക്കാ സഭയുടെ അധിപനായി 2013 ലാണ് അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. കടന്നു പോയ വര്‍ഷങ്ങളില്‍ സഭയിലും ലോകത്തിലും നിര്‍ണായകമായ പല ഇടപെടലുകളും പാപ്പാ നടത്തി. ലക്ഷക്കണക്കിന് വിശ്വാസികളുടെ തലവനെന്ന നിലയില്‍ എത്ര ഭാരിച്ച ഉത്തരവാദിത്വമാണ് പാപ്പായ്ക്കുള്ളതും.

ദൈവത്തിലേയ്ക്ക് മനുഷ്യരെ അടുപ്പിക്കുന്നതിലെ നിര്‍ണായക കണ്ണിയായി നിലകൊള്ളുന്ന പാപ്പായുടെ അനുദിന ജീവിതം എപ്രകാരമായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടാവില്ലേ. പലരും ഊഹിച്ചിട്ടുള്ളതുപോലെ തന്നെ പ്രാര്‍ത്ഥനയ്ക്ക് പരമവും പ്രധാനവുമായ സ്ഥാനം നല്‍കി കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ട് പോവുന്നത്. പരിശുദ്ധ പിതാവിന്റെ അനുദിനജീവിതത്തിലെ പ്രധാന ഭാഗങ്ങള്‍ ഇവയാണ്…

4.30 am – പ്രാര്‍ത്ഥന

രാവിലെ 4.30 നാണ് പരിശുദ്ധ പിതാവ് തന്റെ ഒരു ദിവസം തുടങ്ങുന്നത്. ഏകദേശം രണ്ട് മണിക്കൂര്‍ സ്വകാര്യ നിശബ്ദ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കും.

7.00 വിശുദ്ധ കുര്‍ബാന

സാന്താ മാര്‍ത്താ ചാപ്പലില്‍ സ്വകാര്യ കുര്‍ബാന അര്‍പ്പിക്കുന്നത് 7 മണിക്കാണ്. വത്തിക്കാനിലെ ജീവനക്കാരും അതില്‍ പങ്കാളികളാവും.

8.00- 1.00

പ്രാതലിനു ശേഷം മീറ്റിംഗുകള്‍ക്കും സന്ദേശങ്ങള്‍ക്കുള്ള മറുപടി നല്‍കലുകള്‍ക്കുമുള്ള സമയം. ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും പൊതുകൂടിക്കാഴ്ചകള്‍ ഉണ്ട്. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതും ആ ദിവസങ്ങളിലാണ്. ഉച്ചഭക്ഷണം ഇതിന് ശേഷം.

2.00 – 3.00 – വിശ്രമം

ഈ സമയത്താണ് ഉച്ച ഭക്ഷണത്തിനുശേഷമുള്ള വിശ്രമം.

3.00- 10.00

മറ്റ് മീറ്റിംഗുകള്‍, ജപമാല, സന്ധ്യാ പ്രാര്‍ത്ഥന എന്നിവയാണ് ഈ സമയം

10.00 – ഉറക്കം

പത്തു മണിയോടെ ആ ദിവസത്തെ ദൈവ കരങ്ങളില്‍ സമര്‍പ്പിച്ച് പാപ്പാ വിശ്രമത്തിലേയ്ക്ക് കടക്കും.