“ദൈവജനത്തോട് ചേർന്നിരിക്കുക”: പുതിയ മെത്രാന്മാർക്ക് പാപ്പായുടെ നിർദ്ദേശം

സഭയെയും ലോകത്തെയും ദൈവത്തോട് അടുപ്പിക്കുന്ന വിശുദ്ധ കർമ്മങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ബിഷപ്പുമാരോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ. പുതുതായി സ്ഥാനമേറ്റ മെത്രാന്മാരോടാണ് വലിയ ഇടയൻ തന്റെ സ്‌നേഹപൂർവ്വകമായ നിർദ്ദേശങ്ങൾ പങ്കുവച്ചത്.

ലോകം എപ്പോഴും ഒരു ദൈവിക സാമീപ്യത്തിനായുള്ള തേടലിലാണ്. അതിനാൽ തന്നെ ദൈവവുമായുള്ള അടുപ്പമാണ് ബിഷപ്പിന്റെ ശുശ്രൂഷയുടെ ഉറവിടം. ഈ അടുപ്പം അതിന്റെ പൂർണ്ണതയിൽ ചൊരിയുവാനാണ് ബിഷപ്പുമാർ വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവവുമായുള്ള അടുപ്പത്തെ വിവരിക്കണമെങ്കിൽ നാം അത് അനുഭവിക്കണം. വിതക്കാരന്റെ ആർദ്രതയോടും ക്ഷമയോടും ആത്മവിശ്വാസത്തോടെയും അല്ലാതെ നമുക്ക് വിത്തിന്റെ വളർച്ചയെ കാണുവാൻ കഴിയില്ല – പാപ്പാ ഓർമ്മിപ്പിച്ചു.

ദൈവജനവുമായുള്ള അടുപ്പം, അത് ഓരോ ബിഷപ്പുമാരിലും നിയുക്തമായ ഉത്തരവാദിത്വമാണ്. നിങ്ങളിലൂടെ തന്റെ സഹോദരരിലേയ്ക്ക് എത്തുവാനും അവരെ സ്നേഹിക്കുവാനും ക്രിസ്തു ആഗ്രഹിക്കുന്നു. നിങ്ങളുടെ  ആശ്വാസകരമായ കൈകളാൽ, വാക്കുകളാൽ നിങ്ങൾ സുവിശേഷം പങ്കുവയ്ക്കുകയാണ്. ലോകജീവിതത്തിൽ നിന്ന് വ്യത്യസ്തമായ ജീവിതത്തിന്റെ ഒരു അളവുകോലാണ് നിങ്ങളുടെ ജീവിതം എന്ന് തിരിച്ചറിയണം – പാപ്പ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.