പാപ്പായുടെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ മാറ്റിവച്ചെങ്കിലും പൊതുസന്ദര്‍ശനം തുടരുന്നതായി അറിയിപ്പ്

രാവിലെ പതിവുപോലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച പാപ്പാ സന്ദേശവും നല്‍കിയെങ്കിലും ഔദ്യോഗിക കൂടിക്കാഴ്ചകള്‍ മാറ്റിവച്ചിരിക്കുകയാണെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മറ്റിയോ ബ്രൂണി അറിയിച്ചു. സാന്താ മാര്‍ത്തയിലെ പാപ്പായുടെ സന്ദര്‍ശനം പതിവുപോലെ തുടരുമെന്നും ചെറിയ അസ്വസ്ഥതകളെത്തുടര്‍ന്ന് നിലവില്‍ പാപ്പാ സാന്താ മാര്‍ത്തയിലെ വസതിയില്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

റോമാ രൂപതയുടെ ഭദ്രാസന ദേവാലയം സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വച്ച് നടത്തപ്പെട്ട വൈദികരുടെ അനുതാപശുശ്രൂഷയില്‍ ശാരീരികാസ്വാസ്ഥ്യം മൂലം പാപ്പായ്ക്ക് പങ്കെടുക്കുവാന്‍ സാധിക്കാതെ വന്നതിനാല്‍ രൂപതയുടെ വികാരി ജനറലും, സാന്‍ ജോണ്‍ ബസിലിക്കയുടെ ശ്രേഷ്ഠപുരോഹിതനുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസ് പാപ്പായുടെ പ്രഭാഷണം ശുശ്രൂഷയ്ക്കിടെ വായിക്കുകയാണുണ്ടായത്. അനുവര്‍ഷമുള്ള പരിപാടികളില്‍ തെറ്റിക്കാതെ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുക മാത്രമല്ല, തന്റെ രൂപതയിലെ വൈദികരുടെ കുമ്പസാരം കേള്‍ക്കുവാനും പാപ്പാ സമയം കണ്ടെത്താറുള്ളതാണ്.