ലോകത്തെ സമാധാനത്തിലേക്കു നയിക്കാനുള്ള മാർഗരേഖയാണ് ‘ഫ്രത്തേല്ലി തൂത്തി’

ഫ്രാൻസിസ് മാർപാപ്പയുടെ മൂന്നാമത്തെ ചാക്രിക ലേഖനമായ ‘ഫ്രത്തേല്ലി തൂത്തി’ (എല്ലാവരും സഹോദരർ) ലോകത്തെ സമാധാനത്തിലേക്കു നയിക്കാനുള്ള മാർഗരേഖയാണെന്നു പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി സംഘടിപ്പിച്ച ഫ്രത്തെല്ലി തൂത്തി ഗ്ലോബൽ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫ്രത്തെല്ലി തൂത്തി ചാക്രിക ലേഖനത്തിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ കത്തോലിക്ക കോൺഗ്രസ് ഏറ്റെടുക്കുമെന്നു വെബിനാറിൽ അധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. പ്രഫ. കെ.എം. ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, യുഎഇ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.