മാര്‍പാപ്പാമാരുടെ ഡോക്ടര്‍ അന്തരിച്ചു

മാര്‍പാപ്പാമാരുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോക്ടര്‍ റെനാറ്റോ ബുസോനെറ്റി നിര്യാതനായി. 92 വയസായിരുന്നു. വത്തിക്കാന്റെ മെഡിക്കല്‍ സര്‍വീസില്‍ ഇദ്ദേഹം പ്രവേശിച്ചത് 1974-ല്‍ ആയിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്റെയും ബെനഡിക്ട് പതിനാറാമന്റെയും പേഴ്‌സണല്‍ ഡോക്ടറായിരുന്നു ഇദ്ദേഹം.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് 1981 മെയ് 13-ന്  സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വച്ച് വെടിയേറ്റപ്പോള്‍ ആദ്യം അദ്ദേഹത്തെ പരിചരിച്ചതും പ്രഥമശുശ്രൂഷ നല്‍കിയതും ഡോക്ടര്‍ റെനാറ്റോ ആയിരുന്നു. ജോണ്‍ പോള്‍ ഒന്നാമന്റെ ചുരുങ്ങിയ സേവനകാലത്തും ഡോക്ടര്‍ റെനാറ്റോയായിരുന്നു പേഴ്‌സണല്‍ ഡോക്ടര്‍. പോള്‍ ആറാമന്റെ മരണസമയത്തും  ഇദ്ദേഹം സമീപത്തുണ്ടായിരുന്നു. ഡോക്ടറുടെ ശുശ്രൂഷയില്‍ സംപ്രീതനായ പോള്‍ ആറാമന്‍ ഒരു ഗോള്‍ഡന്‍ റോസും കത്തും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.
ജോണ്‍ പോള്‍ ഒന്നാമന് ശേഷം മാര്‍പാപ്പയായി ജോണ്‍ പോള്‍ രണ്ടാമന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഡോക്ടര്‍ സേവനം തുടര്‍ന്നു. ജോണ്‍ പോള്‍ രണ്ടാമന്റെ പാര്‍ക്കിന്‍സണ്‍ കണ്ടെത്തിയതും ചികിത്സ നടത്തിയതും ഡോക്ടര്‍ റെനോറ്റയായിരുന്നു. ബെനഡിക്ട് പതിനാറാമനെ നാലുവര്‍ഷം ഇദ്ദേഹം ചികിത്സിച്ചു. ഫിസിഷ്യന്‍ എമിരത്തൂസ് ഓഫ് ദ പോപ്പ് എന്ന പദവി നല്‍കി ബെനഡിക്ട് പതിനാറാമന്‍ ഡോക്ടറെ ആദരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.