ഫ്രാന്‍സിസ് പാപ്പായുടെ മുപ്പത്തിനാലാമത് അപ്പസ്‌തോലികസന്ദര്‍ശനം പുരോഗമിക്കുന്നു

പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ തന്റെ മുപ്പത്തിനാലാമത് അപ്പസ്‌തോലികയാത്രയുടെ ഭാഗമായി സെപ്റ്റംബര്‍ 12 ഞായറാഴ്ച രാവിലെ വത്തിക്കാനില്‍നിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെത്തി. അവിടെ നടക്കുന്ന അന്‍പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്റെ സമാപനചടങ്ങില്‍ സംബന്ധിക്കുന്നതിനായാണ് അദ്ദേഹം ബുദാപെസ്റ്റിലെത്തിയത്.

രാവിലെ ഏതാണ്ട് അഞ്ചുമണിയോടെ വത്തിക്കാനിലെ സാന്താമാര്‍ത്താ ഭവനത്തില്‍നിന്ന് പുറപ്പെട്ട ഫ്രാന്‍സിസ് പാപ്പാ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രാവിലെ 6 മണിക്ക് അല്ലിത്താലിയാ വിമാനം അ320 ല്‍ ബുഡാപെസ്റ്റിലേക്ക് യാത്രയായി. ഏതാണ്ട് ഒന്നേമുക്കാല്‍ മണിക്കൂര്‍ യാത്രയ്ക്കുശേഷം പ്രാദേശികസമയം 7.42ന് വിമാനം ബുഡാപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

വിമാനത്താവളത്തില്‍ പാപ്പായെ സ്വീകരിക്കാന്‍ തദ്ദേശീയപരമ്പരാഗതവേഷം ധരിച്ച രണ്ട് കുട്ടികള്‍ക്കൊപ്പം, ഹങ്കറിയിലെ ഉപപ്രധാനമന്ത്രി സ്സോള്‍ട്ട് സെംയേന്‍, ഹങ്കറിയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മൈക്കിള്‍ ബ്ലും തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയേത്രോ പരോളിനും, വത്തിക്കാന്‍ വിദേശകാര്യാലയത്തിന്റെ തലവന്‍ ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍ക്കുമൊപ്പം ഹങ്കറിയിലെ പ്രസിഡണ്ട് യാനോസ് ആദെര്‍ പ്രധാമന്ത്രി വിക്റ്റര്‍ ഓര്‍ബാന്‍ , ഉപപ്രധാനമന്ത്രി സ്സോള്‍ട്ട് സെംയേന്‍ എന്നിവരുമായി പാപ്പാ സ്വകാര്യകൂടിക്കാഴ്ച നടത്തി. ബുദാപെസ്റ്റിലെ ഫൈന്‍ ആര്‍ട്‌സ് മ്യുസിയത്തിലെ റൊമാനിക് ശാലയില്‍ വച്ചാണ് ഈ കൂടിക്കാഴ്ചകള്‍ നടന്നത്. ഇതേത്തുടര്‍ന്ന്, ഇതേ മ്യുസിയത്തിലെ നവോത്ഥാന ശാലയില്‍ വച്ച് ഹംഗറിയിലെ മെത്രാന്മാരുമായും പാപ്പാ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വിവിധ മത നേതാക്കളുമായും, പ്രത്യേകിച്ച് സഭാ എക്യൂമെനിക്കല്‍ സമിതികളുമായും, അവിടെയുള്ള യഹൂദമതസമൂഹങ്ങളുമായും പാപ്പാ കൂടിക്കാഴ്ച നടത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.