മയക്കുമരുന്ന് കടത്ത് രൂക്ഷമായ മെക്സിക്കൻ രൂപതയ്ക്ക് കത്തയച്ച്‌ പാപ്പാ

മയക്കുമരുന്ന് കടത്തും അതിനെ തുടർന്നുണ്ടായ ആക്രമണങ്ങളും രൂക്ഷമായ മെക്സിക്കോയിലെ അപ്പാറ്റ്‌സിംഗൻ രൂപതയ്ക്ക് പാപ്പാ കത്തയച്ചു. വിശ്വാസികൾക്ക് പാപ്പാ തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്തു. മാർപാപ്പയുടെ കത്ത് ബിഷപ്പ് അസെൻസിയോ ഗാർസിയ ജൂലൈ 18 -ന് വിശുദ്ധ ബലി മദ്ധ്യേ വായിച്ചു.

“മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള അക്രമപരമായ ഏറ്റുമുട്ടലുകൾ സംബന്ധിച്ച വാർത്ത എനിക്ക് ലഭിച്ചു. ഭീകരതയുടെയും അരക്ഷിതാവസ്ഥയുടെയും സുരക്ഷിതമല്ലാത്ത ഈ സാഹചര്യം ദൈവഹിതത്തിന് ചേർന്നതല്ല. എല്ലാ വിശ്വാസികളും സുരക്ഷിതമായ അന്തരീക്ഷത്തിൽ, ശാന്തതയോടും ഐക്യത്തോടുംകൂടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു” -മാർപ്പാപ്പ പറഞ്ഞു.

ഈ പ്രദേശത്ത് സമാധാനം കൊണ്ടുവരാൻ മെക്സിക്കൻ സർക്കാരിനോട് പ്രദേശവാസികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.