ലെബനോനിലെ ജനങ്ങൾക്ക് ക്രിസ്തുമസ് സന്ദേശം അയച്ച് പാപ്പാ

ലെബനോനിലെ ആളുകൾക്ക് ക്രിസ്തുമസ് സന്ദേശം അയച്ച് ഫ്രാൻസിസ് മാർപാപ്പ. പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ പ്രോത്സാഹിപ്പിച്ച് പാപ്പ. ലെബനോനിലെ മരോനൈറ്റ് കത്തോലിക്കാ അധ്യക്ഷൻ കർദ്ദിനാൾ ബെചാറ ബൗട്രോസ് റായ്ക്കാണ് ഡിസംബർ 24 -ന് പാപ്പാ കത്തെഴുതിയത്.

“ഈ ക്രിസ്മസ് ദിനത്തിൽ, ‘ഇരുട്ടിൽ നടന്ന ആളുകൾ ഒരു വലിയ വെളിച്ചം കണ്ടു’ – നമ്മുടെ ഭയം കുറയ്ക്കുന്ന വെളിച്ചം ക്രിസ്തുവിന്റെ ജനന തിരുനാളിൽ നമ്മുടെ ഇടയിൽ ഉദയം ചെയ്തിരിക്കുകയാണ്” – പാപ്പാ എഴുതി. മാർപാപ്പായുടെ കത്തിൽ, ലെബനോനിലെ പ്രിയപ്പെട്ട ജനങ്ങളോടുള്ള ആദരവ് മാർപ്പാപ്പ പ്രകടിപ്പിച്ചു. എത്രയും വേഗം രാജ്യം സന്ദർശിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക സംഘർഷങ്ങളിൽ നിന്നും മാറിനിൽക്കാൻ ലെബനോനെ സഹായിക്കണമെന്ന് പാപ്പാ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.

ഓഗസ്റ്റ് 4 -ന് ബെയ്‌റൂട്ട് തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് ലെബനോൻ കനത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്ഫോടനത്തിൽ 200 ഓളം പേർ കൊല്ലപ്പെടുകയും 600 പേർക്ക് പരിക്കേൽക്കുകയും 4 ബില്യൺ ഡോളറിലധികം നാശനഷ്ടമുണ്ടാകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.