ഉത്തര കൊറിയ സന്ദര്‍ശിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഫാന്‍സിസ് മാര്‍പാപ്പ

ഉത്തര കൊറിയ സന്ദര്‍ശിക്കാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. ദക്ഷിണ കൊറിയന്‍ ബിഷപ്പ് ലാസാറോ യു ഹ്യൂങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കൊറിയന്‍ യുദ്ധത്തിനുശേഷം ഭിന്നിച്ച എല്ലാ കൊറിയന്‍ ജനതയോടും തന്റെ അടുപ്പം പ്രകടിപ്പിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഉത്തര കൊറിയയിലേക്ക് പാപ്പയെ ക്ഷണിക്കാന്‍ പ്രസിഡന്റ് കിം ജോങ് ആഗ്രഹിക്കുന്ന വിവരം 2018-ല്‍ വത്തിക്കാന്‍ സന്ദര്‍ശിച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പാപ്പയെ അറിയിച്ചിരുന്നു. ഔദ്യോഗിക ക്ഷണം ലഭിച്ചാല്‍ ഉത്തര കൊറിയയിലേക്ക് പോകാന്‍ തയ്യാറാണെന്ന് വത്തിക്കാനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, പേപ്പല്‍ പര്യടനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പിന്നീട് മുന്നോട്ടുപോയില്ല. അതിനാല്‍, വീണ്ടും ഫ്രാന്‍സിസ് പാപ്പ നടത്തിയ ആഗ്രഹപ്രകടനത്തോട് ഉത്തര കൊറിയ എപ്രകാരം പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകജനത.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.