കുട്ടികളെ അടിമത്തത്തിന് നിര്‍ബന്ധിക്കുന്നവര്‍ക്ക് പാപ്പയുടെ ശക്തമായ താക്കീത് 

ബാലവേലയും അടിമത്തവും ഒരു തരത്തിലും മുന്നോട്ട് കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നും, അതിനു മുതിരുന്നവര്‍ക്ക് മതിയായ വില നല്‍കേണ്ടി വരുമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ബാലവേലയ്ക്ക് എതിരായുള്ള ദിനം യുഎന്നുമായി ചേര്‍ന്ന് ആചരിക്കവെയാണ് ഫ്രാന്‍സിസ് പാപ്പ, ബാലവേലയ്ക്കും കുട്ടികളെ അതിനായി പീഡിപ്പിക്കുകയും അടിമകളാക്കുകയും  ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ പ്രതികരിച്ചത്.

കുട്ടികള്‍ക്ക് സുഗമമായി പഠിക്കാനും വളരാനുമുള്ള സാഹചര്യങ്ങള്‍ ഉണ്ടാവണമെന്നും അവരുടെ സന്തോഷത്തിന് മങ്ങല്‍ ഏല്‍പ്പിക്കുന്നവര്‍ക്ക് മതിയായ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ കുറിപ്പില്‍ രേഖപ്പെടുത്തി.

യു എന്നിന്റെ  അന്താരാഷ്ട്ര തൊഴിലാളി സംഘടന 2002 ലാണ് ലോകത്താകമാനമുള്ള  ബാലവേലയുടെ അളവ് കണ്ടെത്താനും അതിനെ വേരോടെ പിഴുതെറിയാനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഒരു സംരംഭം ആരംഭിച്ചത്.

യുവജനങ്ങള്‍ ജോലി സ്ഥലങ്ങളില്‍ നേരിടുന്ന ചൂക്ഷണങ്ങള്‍ കുറയ്ക്കുക, അതുപോലെ തന്നെ ബാലവേല പൂര്‍ണമായും നിര്‍ത്തലാക്കുക എന്നതാണ് സംഘടനയുടെ  ഈ വര്‍ഷത്തെ ലക്ഷ്യം.

അഞ്ചിനും 17 – നും ഇടയില്‍ പ്രായമുള്ള  218 മില്യണ്‍ കുട്ടികളാണ് ലോകത്താകമാനം തൊഴില്‍ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതില്‍ 73 മില്യണ്‍ കുട്ടികളും അപകടകരമായ സാഹചര്യത്തിലാണ് തൊഴില്‍ ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.