അടുത്തവർഷം അർജന്റീന സന്ദർശിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ 

അടുത്ത വർഷം താൻ അർജന്റീന സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. അർജന്റീനിയൻ പത്രമായ ലാ നാസിയോണിന് നൽകിയ അഭിമുഖത്തിലാണ് പാപ്പാ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

അടുത്ത ഇലക്ഷനു ശേഷം അർജന്റീനക്കാരുടെ മനസ് ശാന്തമാകുമ്പോൾ പാപ്പാ തന്റെ ജന്മനാട്ടിലേയ്ക്ക് സന്ദർശനം നടത്തുവാൻ ആഗ്രഹിക്കുന്നു. പാപ്പാ അടുത്ത വർഷം അർജന്റീന സന്ദർശിക്കുവാൻ തീരുമാനിച്ചത് അപ്രതീക്ഷിതമായിട്ടായിരിക്കില്ലായെന്നും ഈ സന്ദർശനം 2020 പകുതിയിൽ സംഭവിക്കുമെന്നും ഉറുഗ്വേയെ ഉൾപ്പെടുത്തിയാകും ഈ സന്ദർശനമെന്നും അഭിമുഖം നടത്തിയ ജേണലിസ്റ്റ് ജോക്വിൻ മൊറേൽസ് അഭിപ്രായപ്പെട്ടു.

തൽക്കാലം, സാധ്യമായ ഈ അപ്പസ്തോലിക സന്ദർശനത്തെക്കുറിച്ച് പരിശുദ്ധ പിതാവ് പ്രകടിപ്പിച്ച ഒരു ആഗ്രഹം മാത്രമാണിത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും വത്തിക്കാൻ ഔദ്യോഗിക വിഭാഗം പുറത്തുവിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.