ഭൂകമ്പത്തില്‍ തകര്‍ന്ന ദേവാലയം സന്ദര്‍ശിച്ച് മാര്‍പാപ്പ

മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂകമ്പത്തില്‍ തകര്‍ന്ന ഇറ്റലിയിലെ കാമറിനോ കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രകൃതിദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തി നേടാത്ത വിശ്വാസികള്‍ക്ക് ധൈര്യം പകര്‍ന്ന്, ഭൂകമ്പത്തില്‍ തകര്‍ന്ന പരിശുദ്ധ മറിയത്തിന്റെ രൂപത്തിനു മുമ്പില്‍ പൂക്കളര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് പാപ്പാ മടങ്ങിയത്.

അഗ്നിശമനസേന നല്‍കിയ വെളുത്ത ഹെല്‍മറ്റ് ധരിച്ചാണ് പാപ്പായും അദ്ദേഹത്തെ അനുഗമിച്ചവരും ദേവാലയത്തില്‍ പ്രവേശിച്ചത്. തകര്‍ന്ന ദേവാലയം ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.