ഭൂകമ്പത്തിൽ എല്ലാം നഷ്ട്ടപ്പെട്ട പുവർ ക്ലെയർ സന്യാസ സമൂഹവുമായി കൂടിക്കാഴ്ച നടത്തി പാപ്പാ

2009 -ൽ ഇറ്റലിയിലുണ്ടായ ഭൂചലനത്തിൽ എല്ലാം നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പുവർ ക്ലെയർ സന്യസ സമൂഹ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ തിങ്കളാഴ്ച സന്ദർശിച്ചു. മധ്യ ഇറ്റലിയിലെ പഗാനികയിലെ സന്യാസ ഭവനത്തിലേക്ക് അവർക്ക് തിരികെ പോകുവാൻ കഴിഞ്ഞത് 2019 -ലാണ്. 1980 -ന് ശേഷം ഇറ്റലിയെ സാരമായി ബാധിച്ച ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നായിരുന്നു അത്. 300 -ഓളം ആളുകൾ മരണമടഞ്ഞ ഈ ദുരന്തത്തിൽ സന്യാസിനികളുടെ മഠത്തിനും വലിയ കേടുപാടുകൾ സംഭവിക്കുകയും ഒരു സന്യാസിനി മരണമടയുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

“നിങ്ങൾ ജനങ്ങൾക്ക് നൽകിയ സന്ദേശമാണിത്. ദുരന്തങ്ങൾക്കിടയിലും ദൈവത്തിൽ നിന്ന് വീണ്ടും ആരംഭിച്ച ഐക്യദാർഢ്യത്തിനും സാഹോദര്യത്തിനും വളരെയധികം നന്ദി. ഈ രണ്ടു കാര്യങ്ങളും ലക്‌ഷ്യം വെച്ചുകൊണ്ട് നിങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുന്നു.” ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സന്യാസ സമൂഹത്തിലെ 12 സമർപ്പിതരും യുവജനങ്ങളുടെ ദൈവവിളിയെ ലക്‌ഷ്യം വെച്ചുകൊണ്ട് പ്രവർത്തിച്ചു വരികയാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച ഈ സന്യാസ സമൂഹം സ്ഥാപിച്ചത് വാഴ്ത്തപ്പെട്ട അന്റോണിയ ഡാ ഫിറൺസെയും വി. ജിയോവാന്നി ഡാ ക്യാപെസ്റ്റാണോയും ആണ്.

“ഭൂകമ്പത്തിൽ സാഹോദരത്വവും സ്നേഹവുമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടിരുന്നുവെങ്കിലും ഭൂമിക്കടിയിൽ നിന്നും വളരുവാൻ ആവശ്യമുള്ളതെല്ലാം സ്വീകരിക്കുന്ന മരങ്ങളെ പോലെ നാം പ്രാർത്ഥനയിൽ നിന്നും നമ്മുടെയും സഭയുടെയും വളർച്ചയ്ക്ക് ആവശ്യമായതെല്ലാം സ്വീകരിക്കണം. എല്ലാ വിളികളെയും ദൈവത്തിന്റെ പ്രകാശം, ശക്തി, സമാധാനം, നന്മ എന്നിവയാൽ നിറയ്ക്കണം.” സന്യാസിനികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.