ഓഷ്യാനയും ആഫ്രിക്കയും സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ

ഓഷ്യാനയും ആഫ്രിക്കയും സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. കോവിഡ് -19 പകർച്ചവ്യാധി സമയത്ത് സന്ദർശനങ്ങൾ പരിമിതപ്പെടുത്തിയെങ്കിലും 2022 -ൽ നിരവധി അന്താരാഷ്ട്ര യാത്രകൾ നടത്താൻ ആഗ്രഹിക്കുന്നതായി ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 22 -ന് നടത്തിയ ഒരു അഭിമുഖത്തിലാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്.

അർജന്റീനയുടെ ദേശീയ വാർത്താ ഏജൻസിയായ ടെലാമിനോട് സംസാരിച്ച ഫ്രാൻസിസ് പാപ്പ അടുത്ത വർഷം കോംഗോയും ഹംഗറിയും സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. എങ്കിലും ഇത് സംബന്ധിച്ച തയ്യാറെടുപ്പുകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു. കോവിഡ് പകർച്ചവ്യാധി തുടങ്ങിയതിന് ശേഷം ആദ്യം നടത്തിയ സന്ദർശനം 2021 മാർച്ചിൽ ഇറാഖിലേക്കുള്ള സന്ദർശനമായിരുന്നു.

പകർച്ചവ്യാധി മൂലം റദ്ദാക്കിയ പാപ്പുവ ന്യൂ ഗിനിയയിലേക്കും കിഴക്കൻ തിമോറിലേക്കും ഉള്ള യാത്രകൾ നടത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും മാർപ്പാപ്പ പറഞ്ഞു. ഈ യാത്രകൾ 2020 -ൽ നടത്താൻ പദ്ധതിയിട്ടിരുന്നതായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.