സഭൈക്യത്തിന്റെ സന്ദേശം പകര്‍ന്ന് പാപ്പായുടെ ബള്‍ഗേറിയന്‍ സന്ദര്‍ശനം

തന്റെ ബള്‍ഗേറിയന്‍ സന്ദര്‍ശനം, സമാധാനത്തിലും വിശ്വാസത്തിലും സഭകള്‍ തമ്മിലുള്ള ഐക്യത്തിനും മുന്‍തൂക്കം നല്‍കുന്നതായിരിക്കും എന്ന് ഫ്രാന്‍സിസ് പാപ്പാ. തന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബള്‍ഗേറിയയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം വെളിപ്പെടുത്തിയത്.

എന്റെ തീര്‍ത്ഥാടനം, വിശുദ്ധ ജോണ്‍പോള്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ ഓര്‍മ്മ പുതുക്കിക്കൊണ്ടായിരിക്കും എന്ന് പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനായി പ്രത്യേകമായി വിളിക്കപ്പെട്ടിരിക്കുന്നവരാണ് നിങ്ങള്‍. വിശുദ്ധരായ സിറിലും മെതോഡിയസും ആഴമായ വിശ്വാസത്തിന്റെ വിത്തുകള്‍ ഈ രാജ്യത്ത് വിതച്ചിരുന്നു. അത് വളര്‍ന്നുപന്തലിക്കുന്നതിനാണ് – അത് യാഥാര്‍ത്ഥ്യമായി എന്ന് തെളിയിക്കുന്നതാണ് കടന്നുപോയ വര്‍ഷങ്ങളിലെ നിങ്ങളുടെ ജീവിതം. പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.

മെയ് അഞ്ചു മുതല്‍ ഏഴു വരെയാണ് പാപ്പാ ബള്‍ഗേറിയയും നോര്‍ത്ത് മാര്‍സിഡോണിയയും സന്ദര്‍ശിക്കുന്നത്.