നല്ല ഭാവിക്കായി പോരാടാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പാപ്പാ

ലോകമെമ്പാടുമുള്ള യുവാക്കളോട് അവരുടെ സ്വപ്നങ്ങളിൽ അർത്ഥമില്ലാത്തവർ ആയിരിക്കാതെ ഒരു നല്ല ഭാവിക്കായി പോരാടാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. റോം ആസ്ഥാനമായുള്ള ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയിൽ (FAO) ഒക്ടോബർ ഒന്നു മുതൽ അഞ്ച് വരെ നടക്കുന്ന ലോക ഭക്ഷ്യഫോറത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നൽകിയ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞത്.

“നിങ്ങളുടെ സ്വപ്നങ്ങളിൽ മോശമായി പെരുമാറരുത്. ഒരു നല്ല ഭാവിക്കു വേണ്ടി പോരാടുക. ആ ആഗ്രഹങ്ങളെ മൂർച്ചയുള്ളതും അർത്ഥവത്തായതുമായ പ്രവൃത്തികളാക്കി മാറ്റുക. ദിനചര്യകളും തെറ്റായ മരീചികകളും ഉപേക്ഷിച്ച് പകർച്ചവ്യാധിയാൽ നടുങ്ങിപ്പോയ ഈ ലോകത്തെ പുനർനിർമ്മിക്കുക” – പാപ്പാ പറയുന്നു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വേൾഡ് ഫുഡ് ഫോറത്തിന്റെ ഉദ്ഘാടനവേളയിൽ പരിശുദ്ധ പിതാവിന്റെ സന്ദേശം വായിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.