ലോക യുവജന ദിനം: സമൂഹത്തിന്റെ മനഃസാക്ഷി ആകാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പാപ്പാ

36-ാം ലോക യുവജന ദിനത്തിൽ, വിശുദ്ധ കുർബാന മദ്ധ്യേ സമൂഹത്തിന്റെ മനഃസാക്ഷി ആകാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തുരാജന്റെ തിരുനാളായ നവംബർ 21 -ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കുർബാന അർപ്പിച്ചുകൊണ്ട് സന്ദേശം നൽകുകയായിരുന്നു പാപ്പാ.

“യേശുവിന്റെ സ്വാതന്ത്ര്യത്തോടെ ഒഴുക്കിനെതിരെ നീന്താൻ ധൈര്യം ആവശ്യമാണ്. അത് ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒഴുക്കിനെതിരെ നീന്തുക, ഒഴുക്കിനെതിരെ നീന്താനുള്ള ധൈര്യം ഉണ്ടായിരിക്കുക. സ്വതന്ത്രരും ആധികാരികതയുള്ളവരുമായിരിക്കുക. നിങ്ങൾ സമൂഹത്തിന്റെ വിമർശനാത്മക മനഃസാക്ഷി ആയിരിക്കുക. വിമർശിക്കാൻ ഭയപ്പെടരുത്! നിങ്ങളുടെ വിമർശനം ഞങ്ങൾക്ക് ആവശ്യമാണ്. നിങ്ങളിൽ പലരും ഉദാഹരണത്തിന്, പരിസ്ഥിതി മലിനീകരണത്തെ വിമർശിക്കുന്നവരാണ്. ഞങ്ങൾക്ക് ഇത് ആവശ്യമാണ്. വിമർശനത്തിൽ സ്വതന്ത്രരായിരിക്കുക” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.