പുതിയ വെല്ലുവിളികളെ ഏറ്റെടുക്കണമെന്ന് പൊന്തിഫിക്കൽ അക്കാദമിയിലെ അംഗങ്ങളോട് മാർപ്പാപ്പ 

മാറുന്ന കാലത്തിനനുസരിച്ച് വിശ്വാസത്തിന് കൈമോശം  വരാതെ കാത്തുസൂക്ഷിക്കണമെന്നും വിശ്വാസജീവിതത്തോട് ഫലപ്രദമായ ആഭിമുഖ്യം പുലത്തികൊണ്ട് മുമ്പോട്ടുപോകണമെന്നും റോമിലെ പൊന്തിഫിക്കൽ അക്കാദമി ഓഫ് തിയോളജിയിലെ അംഗങ്ങളോട് മാർപ്പാപ്പ. അക്കാദമിയുടെ മുന്നൂറാം വാർഷികാഘോഷവേളയിലാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

സഭയുടെ ദൗത്യം തുടരുന്നതിനും അതിന്റെ സത്വത്തെ തിരിച്ചറിയുന്നതിനുള്ള വേദിയുമാണ് ഈ അക്കാദമിയെന്നും മാർപ്പാപ്പ പറഞ്ഞു. സാമൂഹിക സാംസ്കാരിക മേഖലകളിലെ മാറ്റങ്ങൾക്കനുസരിച്ച് അക്കാദമിയുടെയും ഘടനയ്ക്കും നടത്തിപ്പിനും പലപ്പോഴായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മറ്റൊരു പ്രസ്ഥാനത്തിനും സാധിക്കാത്ത, ക്രൈസ്തവ വൈദികരെ രൂപപ്പെടുത്തിയെടുക്കുക എന്ന കർത്തവ്യമാണല്ലോ ഇതിനുള്ളത്.

മാറ്റങ്ങളോട് തുറന്ന മനോഭാവം

മാറ്റങ്ങൾക്ക് പലപ്പോഴും വിധേയപ്പെടാറുണ്ടെങ്കിലും ചില കാര്യങ്ങളിൽ അക്കാദമി സ്ഥിരത കാക്കാറുണ്ട്. വിശ്വാസ പ്രഘോഷണം, സഭയുടെ പ്രബോധനങ്ങൾ പഠിപ്പിക്കുക, സാസ്കാരിക മാറ്റങ്ങളോടും വെല്ലുവിളികളെയും തുറന്ന മനസോടെ വർത്തിക്കുക എന്നിവയാണത്. മാർപ്പാപ്പ പറഞ്ഞു.

പുതിയ സാഹചര്യത്തിൽ സുവിശേഷം  പ്രസംഗിക്കാനുള്ള വേദിയാണ് ഈ അക്കാദമി. വേദനിക്കുന്നവർക്ക് ദൈവ വിശ്വാസത്തിന്റെ മണമുള്ള മരുന്ന് നൽകുന്ന ഒരിടം. പരിശുദ്ധ പിതാവ് വ്യക്തമാക്കി.

സമ്പുഷ്ടമായ മാറ്റം

റോമിലെ മറ്റ് യൂണിവേഴ്‌സിറ്റികളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും അക്കാദമി കാത്തുസൂക്ഷിക്കുന്ന ബന്ധത്തെയും മാർപ്പാപ്പ അനുമോദിച്ചു. അവ തമ്മിൽ നടക്കുന്ന സാംസ്കാരിക കൈമാറ്റങ്ങളെയും പിതാവ് അനുസ്മരിച്ചു. അതുകൊണ്ടുതന്നെ ഈ അക്കാദമി  ഒരു സ്വതന്ത്ര മുന്നേമാണ് കാഴ്ചവച്ചതെന്ന് പറയുന്നതിനേക്കാൾ നല്ലത്, വിശ്വാസ പ്രഘോഷണത്തോട് ബന്ധപ്പെട്ട ശൃംഖലയിലെ എല്ലാവരോടും ചേർന്ന് പ്രവർത്തിക്കുന്നു എന്ന് പറയുന്നതാവും ശരി. മാർപ്പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.