ഓരോ കാരുണ്യപ്രവര്‍ത്തിയിലും ദൈവം വെളിപ്പെടുന്നുവെന്ന് മാര്‍പാപ്പ

നാം ചെയ്യുന്ന ഒരോ ശുശ്രൂഷയിലും ദൈവം സ്വയം വെളിപ്പെടുത്തുന്നുവെന്ന് മാര്‍പാപ്പ. വെള്ളിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്. “നാം ചെയ്യുന്ന ഒരോ സേവനത്തിലും ഒരോ കാരുണ്യപ്രവര്‍ത്തിയിലും ദൈവം ആവിഷ്‌കൃതനാകുകയും ലോകത്തെ ഉറ്റുനോക്കുകയും ചെയ്യുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തില്‍ പാപ്പാ ഇപ്രകാരം അനുസ്മരിപ്പിക്കുന്നു:

“ദൈവം ലോകത്തിലെ തിന്മയെ ഏറ്റെടുത്തുകൊണ്ട് അതിനെ ജയിക്കുന്നു. ഇപ്രകാരം തന്നെ നമുക്കും അപരനെ ഉയര്‍ത്താന്‍ സാധിക്കും. വിധിച്ചുകൊണ്ടും എന്തു ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുമല്ല, പ്രത്യുത അയല്‍ക്കാരനാകുകയും അപരന്റെ വേദനയില്‍ പങ്കുചേരുകയും ദൈവസ്‌നേഹം പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടാണ് അതു ചെയ്യുക” എന്നാണ് പാപ്പാ കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.