കൊന്തനമസ്കാരം ചൊല്ലുക, പ്രയാസങ്ങൾ ദൈവമാതാവിന് ഭരമേല്പിക്കുക: പാപ്പാ

കൊന്തനമസ്കാരം ചൊല്ലുക, ഏറ്റം പ്രയാസകരമായ കാര്യങ്ങൾ ദൈവമാതാവിന് സമർപ്പിക്കുകയെന്ന് മാർപ്പാപ്പാ. മരിയ ഭക്തനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 22-ന് നൽകിയ ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്: “വിശുദ്ധ രണ്ടാം ജോൺ പോളിനോടുള്ള ഐക്യത്തിൽ ഇന്ന് നമുക്ക് ഏറ്റവും പ്രയാസകരമായ കാര്യങ്ങൾ ദൈവമാതാവിന്, കൊന്തനമസ്കാരത്തിലൂടെ നമ്മെ അവളുടെ നോട്ടത്തിൻ കീഴിൽ ഒന്നാക്കിത്തീർത്തുകൊണ്ട്, സമർപ്പിക്കാം”.

1978 ഒക്ടോബർ 16-ന് സഭാ നൗകയുടെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെടുക്കപ്പെട്ട വിശുദ്ധ രണ്ടാം ജോൺ പോൾമാർപ്പായുടെ സ്ഥാനാരോഹണ ദിനമായ ഒക്ടോബർ 22-നാണ് തിരുസഭ അദ്ദേഹത്തിൻറെ തിരുന്നാൾ ആചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.