നമുക്കൊരുമിച്ച് സമാധാനപൂർണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയും: മാർപ്പാപ്പാ

നമുക്കൊരുമിച്ച് സമാധാനപൂർണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ഫ്രാൻസിസ് പാപ്പാ. ജനുവരി ഒന്നിന് തിരുസഭ ദൈവമാതാവിൻറെ തിരുനാളും ലോകസമാധാന ദിനവും ആചരിക്കുന്ന പശ്ചാത്തലത്തിൽ, തന്റെ ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

“കൂടുതൽ സമാധാനപൂർണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് എല്ലാവർക്കും സംഘാതമായി പ്രവർത്തിക്കാൻ കഴിയും, അത് വ്യക്തികളുടെ ഹൃദയത്തിലും കുടുംബബന്ധങ്ങളിലും നിന്ന് ആരംഭിക്കുന്നു, പിന്നീടത് സമൂഹത്തിനകത്തും പരിസ്ഥിതിയുമായി ചേർന്നും തുടരുന്നു, കൂടാതെ, ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള ബന്ധം വരെ അത് എത്തുന്നു.” -പാപ്പാ കൂട്ടിച്ചേർത്തു.

“ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കുന്നതിന് മൂന്ന് കാര്യങ്ങൾ നിർദ്ദേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: പങ്കാളിത്തത്തോടെയുള്ള പദ്ധതികളുടെ സാക്ഷാത്കാരത്തിന് അടിസ്ഥാനമായി തലമുറകൾ തമ്മിലുള്ള സംവാദം; സ്വാതന്ത്ര്യം, ഉത്തരവാദിത്തം, വികസനം എന്നിവയുടെ ഘടകമായി വിദ്യാഭ്യാസം; മാനവാന്തസ്സിൻറെ പൂർണ്ണമായ സാക്ഷാത്കാരത്തിനുവേണ്ടി അദ്ധ്വാനവും.” -പാപ്പാ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.