ജീവിതത്തിന്റെ വാതായനങ്ങൾ വിശാലമായി തുറന്നിടാം: പാപ്പാ

ഭയമില്ലാതെ ജീവിതത്തിന്റെ വാതായനങ്ങൾ വിശാലമായി തുറന്നിടാമെന്ന് ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഭയമില്ലാതെ യേശുവിനെ സ്വാഗതം ചെയ്തു കൊണ്ട് ക്രിസ്തുമസിനായി സ്വയം ഒരുങ്ങാൻ ആഗമനക്കാലം നമ്മെ ക്ഷണിക്കുന്നു. നാം നമ്മുടെ ജീവിതത്തിന്റെ വാതിലുകൾ വിശാലമായി തുറക്കുകയാണെങ്കിൽ എല്ലാറ്റിലും ഒരു പുതിയ തെളിച്ചം കൈവരികയും നമ്മുടെ കുടുംബം, തൊഴിൽ, കഷ്ടപ്പാടുകൾ, ആരോഗ്യം, സൗഹൃദം എന്നിവയിലെല്ലാം ദൈവത്തിന്റെ ആശ്വാസദായകമായ സാന്നിധ്യം കണ്ടെത്താനുള്ള അവസരങ്ങളായി പരിണമിക്കുകയും ചെയ്യും” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.