സ്നേഹിക്കുക എന്നാൽ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നാണ്: ഫ്രാൻസിസ് പാപ്പാ

നമ്മുടെ ഭാവനയിൽ നിന്ന് മാറി യാഥാർഥ്യവുമായി പൊരുത്തപ്പെടുകയും ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുകയാണ് യഥാർത്ഥ സ്നേഹമെന്ന് ഫ്രാൻസിസ് പാപ്പാ. ഡിസംബർ ഒന്നിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പക്വമായ സ്നേഹത്തെക്കുറിച്ച് പാപ്പാ എഴുതിയത്.

പ്രണയത്തിലാകുക എന്ന യാഥാർഥ്യം പലപ്പോഴും സൃഷ്ടിക്കുന്ന അപക്വമായ തരത്തിലുള്ള യുക്തിയിൽ നിന്ന്, പക്വമായ സ്നേഹത്തിലേക്ക് കടക്കാൻ നാം പലപ്പോഴും പാടുപെടുന്നുണ്ടന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

സ്നേഹിക്കുക എന്നാൽ, ജീവിതം നമ്മുടെ പ്രതീക്ഷകളോട് പൊരുത്തപ്പെടണമെന്ന് വാശി പിടിക്കുകയല്ല. പൂർണ്ണമായ സ്വാതന്ത്ര്യത്തോടെ ജീവിതം നൽകുന്ന ഉത്തരവാദിത്വങ്ങൾ അതുപോലെ തന്നെ ഏറ്റെടുക്കാൻ തയ്യാറാകുക എന്നാണർത്ഥം എന്ന് ഉദ്‌ബോധിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.