കഷ്ടതയനുഭവിക്കുന്നവർക്ക് തുണയാകാൻ വി. യൗസേപ്പിന്റെ സഹായം തേടുക: ഫ്രാൻസിസ് പാപ്പാ

കഷ്ടതയിലും ഏകാന്തതയിലും കഴിയുന്ന മനുഷ്യർക്ക് തുണയാകാൻ വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാൻ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. നമ്മുടെ പാതകളിൽ കണ്ടുമുട്ടുന്ന കഷ്ടതയും ഏകാന്തതയും അനുഭവിക്കുന്ന മനുഷ്യരെയും ജീവിതത്തിൽ ധൈര്യവും ശക്തിയും നഷ്ടപ്പെട്ട ആളുകളെയും ദൈവമാണ് നമുക്ക് മുന്നിൽ കൊണ്ടുവരുന്നതെന്ന് പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിൽ വെളിപ്പെടുത്തി.

ബുദ്ധിമുട്ടും വേദനകളും അനുഭവിക്കുന്ന മനുഷ്യരെ തിരിച്ചറിയുവാനും,വിശുദ്ധ യൗസേപ്പിന്റെ സഹായത്തോടെ നമുക്ക് അവരുടെ സുഹൃത്തുക്കളാകുവാനും, ജീവിതത്തിൽ ഒരു താങ്ങാകുവാനും സാധിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. തിരുക്കുടുംബത്തിന്റെ സംരക്ഷകനും, ജീവിതത്തിൽ നല്ല ബന്ധങ്ങൾ കണ്ടെത്താനാകാതെ ധൈര്യവും ശക്തിയും നഷ്ടപ്പെട്ട് ഏകാന്തതയിൽ കഴിയുന്ന ആളുകൾക്ക് സംരക്ഷണവും തുണയും ഏകുന്ന വിശുദ്ധ യൗസേപ്പിനെക്കുറിച്ച് പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.