ക്രിസ്തുവാണ് മോചനം നൽകുന്നവൻ: ഫ്രാൻസിസ് പാപ്പാ

ജീവിതത്തിൽ ആളുകൾ അനുഭവിക്കുന്ന ആന്തരിക ശൂന്യത, ഒറ്റപ്പെടൽ എന്നിവയിൽനിന്നുള്ള മോചനം നൽകുന്നതും, പാപത്തിൽനിന്നും ദുഃഖത്തിൽനിന്നും രക്ഷിക്കുന്നതും ക്രിസ്തുവാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രിസ്തുവിനാൽ രക്ഷിക്കപ്പെടുവാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നവരെ ജീവിതത്തിലെ തിന്മകളിൽനിന്ന് മോചിക്കുന്ന ക്രിസ്തുവിനെക്കുറിച്ച് തന്റെ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ എഴുതിയത്.

സുവിശേഷത്തിലൂടെ യേശുവിനെ കണ്ടുമുട്ടുന്ന ഓരോരുത്തരുടെയും ഹൃദയവും, ജീവിതം മുഴുവനും, സുവിശേഷം നൽകുന്ന സന്തോഷത്താൽ നിറയുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. 2013 നവംബർ 24-ന്, വിശ്വാസത്തിന്റെ വർഷം അവസാനിക്കുന്ന വേളയിൽ, ക്രിസ്തുവിന്റെ രാജത്വത്തിരുന്നാളുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ തന്നെ നൽകിയ എവഞ്ചേലി ഗൗദിയും എന്ന അപ്പസ്തോലിക പ്രബോധനം പുറത്തിറക്കിയതിന്റെ എട്ടാം വാർഷികദിനത്തിലാണ്, സുവിശേഷം നൽകുന്ന സന്തോഷത്തെക്കുറിച്ചും, ക്രിസ്തു നൽകുന്ന മോചനത്തിന്റെ അനുഭവത്തെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ വീണ്ടും എല്ലാവരെയും ഓർമ്മിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.