കുഞ്ഞുങ്ങളോട് നന്നായി പെരുമാറുക; അവരുടെ മാനവാന്തസ്സ് മാനിക്കുക: പാപ്പാ

കുഞ്ഞുങ്ങളുമായി നാം ബന്ധം പുലർത്തുന്ന രീതിയും അവരുടെ അവകാശങ്ങളെ നാം എത്രമാത്രം ആദരിക്കുന്നു എന്നതും നാം എങ്ങനെയുള്ളവരാണെന്നു വെളിപ്പെടുത്തുന്നുവെന്ന് മാർപാപ്പാ. എല്ലാ വർഷവും നവംബർ 20-ന് ഐക്യരാഷ്ട്ര സഭ ലോക ശിശുദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

“കുട്ടികളുമായി നാം ബന്ധം പുലർത്തു രീതി, അവരുടെ സഹജമായ മാനവാന്തസ്സിനെയും അവരുടെ മൗലികാവകാശങ്ങളെയും നാം എത്രമാത്രം ആദരിക്കുന്നു എന്നിവ നാം ഏതു തരം മുതിർന്നവരാണെന്നും നാം എന്തായിത്തീരാനും എപ്രകാരമുള്ളൊരു സമൂഹം പണിതുയർത്താനും ആണ് ആഗ്രഹിക്കുന്നതെന്നും വെളിപ്പെടുത്തുന്നു.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.