ദൈവതിരുമുമ്പില്‍ ഓരോ നിമിഷവും വിലപ്പെട്ടതെന്ന് ഓര്‍മ്മിപ്പിച്ച് മാര്‍പാപ്പ

ജനുവരി 11-ാം തീയതി തിങ്കളാഴ്ച ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ച ട്വിറ്റര്‍ സന്ദേശം.

“ദൈവമായ ക്രിസ്തു ഭൂമിയിലെ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ആരാലും ശ്രദ്ധിക്കപ്പെടാതെ സാധാരണ ജീവിതം നയിച്ചുവെന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. സാധാരണ ജീവിതത്തിന്റെ മഹത്വം വെളിവാക്കുന്ന മനോഹരമായ സന്ദേശമാണിത്. ദൈവദൃഷ്ടിയില്‍ നാം ചെയ്യുന്ന ഓരോ നിസ്സാര കാര്യവും, ചെലവിടുന്ന ഓരോ നിമിഷവും പ്രാധാന്യമുള്ളതാണെന്നാണ് ഇതു വെളിവാക്കുന്നത്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.