ഭൂകമ്പത്തിൻറെ കെടുതിയിൽപെട്ടവർക്ക് പാപ്പായുടെ സാന്ത്വനം

ഭൂകമ്പത്തിൻറെ കെടുതിയിൽപെട്ടവർക്ക് സാന്ത്വനം പകർന്നു ഫ്രാൻസിസ് പാപ്പാ. ഡിസംബർ 30 ബുധനാഴ്ച ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് വേദനിക്കുന്നവർക്കു സാന്ത്വനം പകർന്നത്.

“വൻനാശം വിതയ്ക്കുകയും നിരവധിപേരെ ക്ലേശത്തിൽ ആഴ്ത്തുകയും ചെയ്തൊരു ഭൂകമ്പം ഡിസംബർ 29-ന് ക്രൊയേഷ്യയിൽ ഉണ്ടായിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരോടും പരുക്കേറ്റവരോടുമുള്ള സാന്ത്വന സാമീപ്യവും ഐക്യദാർഢ്യവും അറിയിക്കുന്നു. എല്ലാവർക്കുംവേണ്ടി വിശിഷ്യാ, ജീവൻ നഷ്ടമായവർക്കും അവരുടെ കുടുംബങ്ങൾക്കുംവേണ്ടി പ്രാർത്ഥിക്കുന്നു” – പാപ്പാ കുറിച്ചു.

ഇംഗ്ലീഷ് ഉൾപ്പെടെ എട്ടു ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.