‌ഐക്യരാഷ്ട്രസഭയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം

സകലരുടെയും സമഗ്ര പുരോഗതിക്ക് യുദ്ധം ഒഴിവാക്കുകയും നിയമവാഴ്ച ഉറപ്പാക്കുകയും വേണമെന്ന് മാര്‍പാപ്പ. 1945 ഒക്ടോബര്‍ 24-ന് രൂപീകൃതമായ ഐക്യരാഷ്ട്രസഭയുടെ സ്ഥാപനദിനാചരണത്തോടനുബന്ധിച്ച് ‘യുഎന്‍ഡേ’ എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉദ്‌ബോധനമുള്ളത്. പാപ്പായുടെ പ്രസ്തുത സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:

”സകലര്‍ക്കുമായുള്ള സമഗ്ര മാനവവികസനം വേണമെങ്കില്‍ നമ്മള്‍ നിയമവാഴ്ചയും കൂടിയാലോചനയും മദ്ധ്യസ്ഥതയും ഉറപ്പാക്കിക്കൊണ്ട് യുദ്ധം ഒഴിവാക്കണം. സുതാര്യതയോടും ആത്മാര്‍ത്ഥതയോടുംകൂടി പ്രയോഗത്തില്‍ വരുത്തുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമാണരേഖ നീതിയുടെയും ശാന്തിയുടെയും സംശോധകബിന്ദുവാണ്”.

ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം സ്ഥാപനവാര്‍ഷികമാണ് ഇക്കൊല്ലം ആചരിക്കപ്പെടുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍, ന്യൂയോര്‍ക്ക് പട്ടണത്തില്‍, ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര ആസ്ഥാനത്ത് ഇതോടനുബന്ധിച്ച് ഒരു ദിവസം നീളുന്ന പ്രത്യക ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. വൈവിധ്യത്തിലെ അന്തര്‍ലീനശക്തി എന്ന പ്രമേയമാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.