ദൈവത്തിന്റെ ഹൃദയവാതിലില്‍ വിശ്വാസത്തോടെ മുട്ടുന്നവന്‍ ഭഗ്‌നാശനാകില്ലെന്ന് മാര്‍പാപ്പ

വെള്ളിയാഴ്ച ‘പ്രാര്‍ത്ഥന’ എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ, ദൈവത്തിന് നമ്മോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഈ മാനം എടുത്തു കാട്ടിയിരിക്കുന്നത്. പാപ്പാ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്:

“ദൈവം നമ്മേക്കാള്‍ ക്ഷമയുള്ളവനാണ്. അവിടുത്തെ ഹൃദയവാതിലില്‍ വിശ്വാസത്തോടും സ്ഥൈര്യത്തോടും കൂടെ മുട്ടുന്നവന്‍ നിരാശനാകില്ല.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.