പരിസ്ഥിതിനാശങ്ങള്‍ പരിഹരിക്കാന്‍ സകലരുടേയും സഹകരണം അനിവാര്യമെന്ന് മാര്‍പാപ്പ

പരിസ്ഥിതിനാശങ്ങള്‍ പരിഹരിക്കണമെങ്കില്‍ സകലരുടെയും സര്‍വ്വാത്മനേയുള്ള സഹകരണം അനിവാര്യമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. വെള്ളിയാഴ്ച സാമൂഹ്യ വിനിമയോപാധികളില്‍ ഒന്നായ ട്വിറ്ററില്‍ “സൃഷ്ടിയുടെ കാലം” (#SeasonOfCreation) എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

‘മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയില്‍ വരുത്തിയ ഹാനി പരിഹരിക്കുന്നതിന് സകലരുടെയും കഴിവുകളും പങ്കാളിത്തവും ആവശ്യമാണ്” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.