വിശുദ്ധിയിലേക്കുള്ള വിളി

ക്രിസ്തീയ ജീവിതാനന്ദത്തിനു സാക്ഷ്യം വഹിക്കുന്ന സമൂഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പാ ക്ഷണിക്കുന്നു. ശനിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

“ക്രിസ്തീയ ജീവിതാനന്ദത്തിനു സാക്ഷ്യം വഹിക്കുക വഴി നമ്മുടെ സമൂഹങ്ങള്‍ക്ക് വിശുദ്ധിയിലേയ്ക്കുള്ള വിളി തഴച്ചുവളരുന്നത് കാണാന്‍ കഴിയുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ സാധാരണയായി അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.