സമാധാനത്തിനായി ആഹ്വാനം ചെയ്തു കൊണ്ട് പാപ്പയുടെ ട്വീറ്റ്

ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ട്വീറ്റ്. ദൈവത്തിന്റെ ആര്‍ദ്രതയും സമാധാനത്തിന്റെ ആവശ്യകതയും ചൂണ്ടികാട്ടികൊണ്ടാണ് പാപ്പാ പുതുവര്‍ഷത്തില്‍ തന്റെ ട്വീറ്റ് ആരംഭിച്ചിരിക്കുന്നത്. ജനുവരി ഒന്ന് രണ്ട് തിയതികളിലായി പോസ്റ്റ്‌ ചെയ്ത ട്വീറ്റുകളിലായി ആണ് പാപ്പാ ഈ കാര്യങ്ങള്‍  എഴുതിയിരിക്കുക.

സമാധാനത്തിന്റെ വിത്തുകള്‍ നമുക്ക് വളര്‍ത്തുവാന്‍ ശ്രമിക്കാം. അങ്ങനെ നഗരങ്ങളെ സമാധാനത്തിന്റെ ശിൽപശാലകളാക്കി മാറ്റാം എന്ന് പാപ്പാ ഒന്നാം തിയതി പോസ്റ്റ്‌ ചെയ്ത ട്വീറ്റില്‍ കുറിച്ചിരുന്നു. രണ്ടാം തിയതി പ്രസിദ്ധീകരിച്ച ട്വീറ്റില്‍ ഈശോയുടെ ജനനത്തിന്റെ ലാളിത്യത്തില്‍ നാം ദൈവത്തിന്റെ  ആര്‍ദ്രതയെ കുറിച്ച് ചിന്തിക്കുകയും ധ്യാനിക്കുകയും വേണം എന്ന് പാപ്പാ കുറിച്ചു.  ഒന്‍പതു ഭാഷകളിലായി ഉള്ള പാപ്പായുടെ ട്വീറ്റര്‍ അകൌണ്ട്    40  ദശലക്ഷത്തിൽ കൂടുതൽ വരിക്കാരാണ് ഉള്ളത്. അതില്‍ മൂന്നില്‍ ഒന്ന് ഇംഗ്ലീഷുകാരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ