പരിശുദ്ധാരൂപി സജീവപ്രത്യാശയാല്‍ നമ്മെ പോഷിപ്പിക്കുന്നു: മാര്‍പാപ്പ

പരിശുദ്ധാരൂപി സജീവപ്രത്യാശയാല്‍ നമ്മെ പോഷിപ്പിക്കുന്നുവെന്ന് മാര്‍പാപ്പ. വെള്ളിയാഴ്ച (29/05/20) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പായുടെ ഈ ഉദ്‌ബോധനമുള്ളത്.

‘പരിശുദ്ധാരൂപി, നമ്മെ പറന്നുയരാന്‍ പ്രേരിപ്പിക്കുന്നു. നാം എന്തിനായി ജനിച്ചുവോ ആ വിസ്മയകരമായ ഭാഗധേയം നമ്മുടെ മുന്നില്‍ അനാവരണം ചെയ്യുന്നു. സജീവ പ്രത്യാശയാല്‍ നമ്മെ പോഷിപ്പിക്കുന്നു. നമ്മിലേയ്ക്കി‌റങ്ങിവരാന്‍ നമുക്ക് റൂഹായെ ക്ഷണിക്കാം. അവിടുന്ന് നമ്മുടെ ചാരെയെത്തും.’

പരിശുദ്ധാരൂപി പ്രത്യാശയാകുന്ന പരിമള ഔഷധതൈലം നമ്മുടെ ദുഃഖസ്മരണകളില്‍ പുരട്ടുന്നുവെന്ന് മാര്‍പാപ്പാ പന്തക്കൂസ്താ തിരുനാള്‍ മുന്നില്‍ കണ്ടുകൊണ്ട് വ്യാഴാഴ്ച (28/05/20) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചിരുന്നു.

‘നമ്മുടെ മുറിവുകളിലേയ്ക്ക് പരിശുദ്ധാരൂപിയെ നാം ക്ഷണിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ദുഃഖസ്മൃതികളെ പ്രത്യാശയാകുന്ന സുഗന്ധലേപനൗഷധം പൂശുന്നു. എന്തെന്നാല്‍, റൂഹായാണ് പ്രത്യാശ വീണ്ടെടുക്കുന്നത്.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.