ദൈവത്തിന്റെ ക്ഷമയിൽ നിന്നും വീണ്ടും ജീവിതങ്ങൾ നാമ്പിടുന്നു: പാപ്പാ

ദൈവം നമുക്കു മാപ്പ് നല്കുന്നതില്‍ നിന്നാണ് നമ്മുടെ ജീവിതം പുനരാരംഭിക്കുകയെന്ന് മാര്‍പ്പാപ്പാ. ചൊവ്വാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

“ദൈവത്തില്‍ നിന്ന് മാപ്പ് ലഭിക്കുമ്പോള്‍ നാം സത്യത്തില്‍ വീണ്ടും ജനിക്കുന്നു. ആ പൊറുതിയില്‍ നിന്നാണ് നാം വീണ്ടും തുടങ്ങുന്നത്. നാം നമ്മെത്തന്നെ കണ്ടെത്തുന്നത് നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുന്നിടത്താണ്.” പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു.

വിവിധഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.