സമ്പൂര്‍ണ്ണ ആണവായുധ നിര്‍മ്മാര്‍ജ്ജന ദിനാചരണത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം

സമാധാനം എന്ന ദാനം സകലേശ്വരനോടു യാചിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. സമ്പൂര്‍ണ്ണ ആണവായുധ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ദിനം എക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ അനുവര്‍ഷം സെപ്റ്റംബര്‍ 26-ന് ആചരിക്കുന്ന പശ്ചാത്തലത്തില്‍, ഫ്രാന്‍സിസ് പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഈ ക്ഷണം ഉള്ളത്.

‘സമാധാന ദാനത്തിനും കൂട്ടനാശം വിതയ്ക്കാന്‍ കഴിയുന്ന ആയുധങ്ങളില്ലാത്ത ഒരു ലോകത്തിനും വേണ്ടി നമുക്ക് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കം. മാനവരാശിക്ക് ഗുരുതരഭീഷണിയായ ആണവായുധത്തില്‍ നിന്ന് നരകുലത്തെ മോചിപ്പിക്കുന്നതിനായി നമുക്കു പരിശ്രമിക്കാം” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.