പരാജയങ്ങളുണ്ടാവുമ്പോള്‍ കര്‍ത്താവിന്റെ മുഖത്തേയ്ക്കാണ് നോക്കേണ്ടതെന്ന് ഓര്‍മ്മപ്പെടുത്തി പാപ്പാ

നമ്മുടെ പരാജയങ്ങളില്‍ കര്‍ത്താവ് കാണുന്നത് കൈപിടിച്ചുയര്‍ത്തേണ്ട മക്കളെയാണെന്ന് മാര്‍പാപ്പാ. “നമ്മുടെ വീഴ്ചകളെക്കുറിച്ച് നാം നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കണമെന്നല്ല പ്രത്യുത, തന്റെ നേര്‍ക്ക് നോക്കണമെന്നാണ് കര്‍ത്താവ് ആഗ്രഹിക്കുന്നത്. നമ്മുടെ പരാജയങ്ങളില്‍ കര്‍ത്താവ് കാണുന്നത് സഹായിക്കേണ്ടവരായ മക്കളെയാണ്; നമ്മുടെ ദുരിതങ്ങളില്‍ അവിടുന്ന്, തന്റെ കരുണാര്‍ദ്ര സ്‌നേഹം ആവശ്യമുള്ള മക്കളെ ദര്‍ശിക്കുന്നു.”

അതേസമയം സമാധന നിര്‍മ്മിതിയില്‍ കര്‍ത്താവിന്റെ സഹകാരികളാകാന്‍ വിളിക്കപ്പെട്ടവരാണ് നാമെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. “രക്ഷയുടെയും പുനരുത്ഥാനത്തിന്റെയും ഭാവിയില്‍ കര്‍ത്താവിനോടൊപ്പം സമാധാന ശില്പികളും പ്രത്യാശയുടെ സാക്ഷികളുമായിക്കൊണ്ട് ചരിത്രനിര്‍മ്മിതിയില്‍ അവിടുത്തോട് സഹകരിക്കാന്‍ അവിടുന്നു നമ്മെ വിളിക്കുന്നു” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.