കുട്ടികളുടെ മുന്നില്‍ വെച്ചു മാതാപിതാക്കള്‍ വഴക്കിടരുത്: ഫ്രാന്‍സിസ് പാപ്പാ

കുട്ടികളുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ വഴക്കിടുന്നത് നല്ലതല്ലാ എന്ന് ഫ്രാന്‍സിസ് പാപ്പാ. ജ്ഞാനസ്നാനത്തിരുനാള്‍ ദിനം നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം ഓര്‍മിപ്പിച്ചത്.

കുഞ്ഞുങ്ങളെ വിശ്വാസത്തില്‍ ഉറപ്പിക്കുക എന്ന ഗൌരവമായ ഉത്തരവാദിത്വത്തിലേയ്ക്കാണ് മാതാപിതാക്കള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിടുന്നത് സാധാരണമാണ് എങ്കിലും അത് കുട്ടികളുടെ മുന്‍പില്‍ ആകരുത്. കാരണം അത് കുട്ടികളിലേയ്ക്ക് വിശ്വാസം ശരിയായി പകര്‍ന്നു കൊടുക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളെ ബാധിക്കും. പാപ്പാ മാതാപിതാക്കളെ ഓര്‍മിപ്പിച്ചു.

കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്ന് വേണം യഥാര്‍ത്ഥ വിശ്വാസം എന്താണെന്നു മനസിലാക്കുവാന്‍ എന്ന് വ്യക്തമാക്കിയ പാപ്പാ 27 കുട്ടികള്‍ക്ക് മാമ്മോദീസ നല്‍കി. ഇതില്‍ വത്തിക്കാനിലെ ജോലിക്കാരുടെയും കുട്ടികളും ഉള്‍പ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.