കായികപ്രവര്‍ത്തികളിലൂടെ സാമൂഹിക ഉന്മേഷം വര്‍ദ്ധിപ്പിക്കാനാവും: അത്‌ലറ്റികോ വത്തിക്കാനാ അംഗങ്ങളോട് മാര്‍പാപ്പ

വിവിധ കായികയിനങ്ങള്‍ അഭ്യസിക്കുകയും അവ മികവോടെ പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിന്റെ മുഴുവന്‍ ഉന്മേഷവും പ്രസരിപ്പും വര്‍ദ്ധിപ്പിക്കാനാകുമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. വത്തിക്കാന്റെ സ്വന്തം സ്‌പോട്‌സ് അസോസിയേഷന്‍, അത്‌ലെറ്റികാ വത്തിക്കാനാ അംഗങ്ങളുമായി ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയുടെ അവസരത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

അപ്പസ്‌തോലിക് ലൈബ്രറിയില്‍ വച്ച് രാവിലെ പതിനൊന്നിനാണ്, പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറിന്റെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജിയാന്‍ഫ്രാന്‍സോ റാവസിയോടൊപ്പം അത്‌ലറ്റികാ വത്തിക്കാനാ അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്.

“വത്തിക്കാന് സ്വന്തമായി സ്‌പോട്‌സ് ഗ്രൂപ്പ് ഉണ്ടായിരിക്കുന്നത് നല്ല കാര്യമാണ്. മനുഷ്യന് മാനസികവും ശാരീരികവുമായ സുസ്ഥിതി പകരുന്ന കാര്യങ്ങളിലെല്ലാം സഭയുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ട്. മനുഷ്യരുടെ അനുദിന ജീവിതത്തില്‍ തന്നെ കായികപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. സൗന്ദര്യത്തിന്റെ രഹസ്യം കൂടിയാണത്. ഒരു ടീമായി മത്സരിക്കുക എന്നതാണ് കായികമേഖലയിലെ സുപ്രധാന കാര്യവും. ഉന്മേഷത്തോടും പ്രസരിപ്പോടും കൂടെയായിരിക്കുക, ഒന്നിച്ച് ഓടുക, നിങ്ങളുടെ കഴിവുകളെ, തൊഴിലിനെ ഒരു വിനോദമായിക്കൂടി പരിഗണിക്കുക” – പാപ്പാ അവരോട് പറഞ്ഞു.

യൂറോപ്പിലെ മറ്റ് ചെറുരാജ്യങ്ങളുമായി അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ ഏര്‍പ്പെടുന്ന ടീമാണ് അത്‌ലെറ്റികാ വത്തിക്കാനാ. ജൂണ്‍ അഞ്ചിന് ടീം, റിപ്പബ്ലിക് ഓഫ് സാന്‍ മരിനോയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.