‘നിങ്ങളുടെ വലിയ സാക്ഷ്യങ്ങൾക്കു നന്ദി’- മിഷനറിമാരോട് പാപ്പാ 

യേശുവിനെ ഇതുവരെ അറിയാത്ത രാജ്യങ്ങളിൽ സുവിശേഷം പ്രഘോഷിക്കുന്ന വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും വലിയ സാക്ഷ്യങ്ങൾക്കു നന്ദി പറഞ്ഞു ഫ്രാൻസിസ് പാപ്പാ. ലോക മിഷൻ ദിനത്തിലെ പ്രാർത്ഥനയിലാണ് അദ്ദേഹം മിഷനറിമാർക്കു നന്ദി പറഞ്ഞത്.

“സഭയിൽ സേവനത്തിനായി തങ്ങളുടെ ഊർജ്ജം മുഴുവൻ ചിലവിടുന്ന പുരോഹിതർക്കും അൽമായർക്കും സന്യസ്തർക്കും അഭിനന്ദനങ്ങൾ. അവരുടെ സാക്ഷ്യം വിലയേറിയതാണ്. അവർ ചെയ്യുന്ന മിഷൻ പ്രവർത്തനങ്ങൾ പരിവർത്തനം മാത്രം ലക്ഷ്യം വച്ച് നടത്തുന്നവയല്ല. യേശുവിനെ അറിയാത്ത രാജ്യങ്ങളിൽ അവരുടെ ജീവിതത്തിൽ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനാണ് അവർ കഷ്ടതകൾ സഹിക്കുന്നത്” – പാപ്പാ പറഞ്ഞു.

ലിബിയയിൽ സംരക്ഷണം ആവശ്യമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർക്കും  അഭയാർത്ഥികൾക്കായും പാപ്പാ പ്രാർത്ഥിച്ചു. “ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല. ഞാൻ നിങ്ങളുടെ നിലവിളി കേൾക്കുകയും നിങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഒപ്പം ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നു” പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.