യേശു നമുക്ക് നല്‍കാനിരിക്കുന്ന നവജീവിതത്തെക്കുറിച്ച് പ്രഘോഷിക്കുക; റോമിലെ വൈദികരോട് മാര്‍പാപ്പ

യുക്തിയ്ക്ക് അതീതമായി പ്രവര്‍ത്തിച്ചുകൊണ്ട് പുതിയ ചരിത്രവും ജീവിതവും സമ്മാനിക്കാന്‍ കര്‍ത്താവിന് സാധ്യമാണെന്ന വസ്തുത ലോകത്തോട് പ്രഘോഷിക്കാന്‍ റോമിലെ വൈദികരോട് ആഹ്വാനം ചെയ്ത് മാര്‍പാപ്പ.

റോമാ രൂപതയിലെ വൈദികര്‍ക്ക് അയച്ച കത്തിലാണ് പാപ്പാ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ലോകം നേരിടുന്ന മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ നിങ്ങളോടൊപ്പം ഞാനുമുണ്ടെന്നും നിങ്ങളോരോരുത്തരോടും മനസുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ചേര്‍ന്നു നില്‍ക്കുന്നുവെന്നും പാപ്പാ അറിയിച്ചു.

യേശുവിന്റെ മരണത്തിനുശേഷം ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാര്‍ക്ക് ഉത്ഥിതനായ ക്രിസ്തു പ്രത്യക്ഷപ്പെട്ടതുപോലെ, അവര്‍ക്കായി പരിശുദ്ധാത്മാവിനെ അയച്ചതുപോലെ നമ്മുടെയും ജീവിത്തിലേയ്ക്ക് ഉത്ഥിതനായ ക്രിസ്തുവിന്റെ സ്‌നേഹവും കരുതലും പരിശുദ്ധാത്മാവിന്റെ നവചൈതന്യവും സഹവാസവും ഉണ്ടാവും എന്ന് ഏവരേയും ഓര്‍മ്മപ്പെടുത്തണമെന്ന ആഹ്വാനമാണ് കത്തിലുടനീളം പാപ്പാ നല്‍കിയിരിക്കുന്നത്.

എല്ലാ വര്‍ഷവും പെസഹാ വ്യാഴാഴ്ചകളില്‍ നടന്നു വന്നിരുന്ന ക്രിസം മാസും റോമിലെ വൈദികരുടെ കൂട്ടായ്മയും ഇത്തവണ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പാപ്പാ അവര്‍ക്കായി കത്തയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.