വിശ്വാസവും ധൈര്യവും പ്രേഷിതയാത്രയുടെ അവശ്യഘടകങ്ങള്‍

ക്രിസ്തുകേന്ദ്രീകൃതമായ പ്രേഷിതപ്രവര്‍ത്തനത്തിന് വിശ്വാസം, അബ്രഹാത്തിന്‍റെതു പോലുള്ള വിശ്വാസം, അനിവാര്യമെന്ന് മാര്‍പ്പാപ്പാ. വിശുദ്ധ പൗലോസിന്‍റെ പുത്രികളുടെ ഭക്തസമൂഹത്തിലെ സന്യാസികളുമായി ഉള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ പ്രേഷിതയാത്രയുടെ അവശ്യഘടകങ്ങളെ കുറിച്ച് സൂചിപ്പിച്ചത്.

ദൈവം തരും എന്ന വലിയ പ്രതീക്ഷയാണ് അബ്രാഹത്തെ നയിച്ചത്. പ്രതീക്ഷയ്ക്ക് വകയില്ലത്തപ്പോഴുമുള്ള പ്രത്യാശയിലുറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിന്റേത്. പാപ്പാ ചൂണ്ടിക്കാട്ടി.

ഉത്ഥാനത്തിന്‍റെ പ്രഭാതത്തില്‍ മഗ്ദലേന മറിയവും, അതുപോലെതന്നെ, പത്രോസും ഇതര ശിഷ്യന്മാരും കല്ലറയിങ്കലേക്ക് ഓടിയതു പോലെയായിരിക്കണം ഈ പ്രേഷിതയാത്ര. സമര്‍പ്പിതജീവിത ദൈവവിളികള്‍ കുറഞ്ഞുവരുന്നതിനാല്‍ ഈ ജീവിതം ശൈത്യകാലത്തിലൂടെ കടന്നുപോകുകയാണെന്ന് പലരും വിശേഷിപ്പിക്കുന്നത്. എന്നാൽ ഇവിടെ ഉയരുന്ന വലിയ വെല്ലുവിളി സമര്‍പ്പിതജീവിതത്തെ വീണ്ടും അഭിവൃദ്ധിപ്പെടുത്തുകയും ഫലപുഷ്ടിയുള്ളതാക്കുകയും ചെയ്യണം. പാപ്പാ ഓർമിപ്പിച്ചു.